വയനാട് ദുരന്തം: 50 വീടുകള്‍ നിര്‍മിച്ചുനല്‍കാൻ ശോഭാ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്‍


വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ശോഭാ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ പിഎന്‍സി മേനോന്‍. ഉരുള്‍പൊട്ടലില്‍ പിഎന്‍സി മേനോന്‍ അനുശോചനം രേഖപ്പെടുത്തി. ‘ദുരന്തത്തിന്റെ ഈ വേളയില്‍ ഞങ്ങള്‍ വയനാട്ടിലെ ജനങ്ങളോടൊപ്പം ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു. 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന ഞങ്ങളുടെ വാക്കുകള്‍, ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഉടനടിയുള്ള ആശ്വാസം മാത്രമല്ല, അവര്‍ക്ക് ദീര്‍ഘകാല പിന്തുണയും നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.’ ശോഭാ ഗ്രൂപ്പ് സ്ഥാപകന്‍ പറഞ്ഞു.

പാലക്കാട് ജില്ലയിലെ നിരാലംബരായ കുടുംബങ്ങള്‍ക്കായി ശോഭാ ഗ്രൂപ്പ് ഇതിനകം നിര്‍മ്മിച്ചുവരുന്ന 1000 വീടുകള്‍ക്ക് പുറമേയാണ് വയനാട്ടിലെ ഈ 50 വീടുകളുടെ നിര്‍മ്മാണം. ഇതിന്റെ ഗുണഭോക്താക്കളായ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നത് നിഷ്പക്ഷമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും, സഹായം ഏറ്റവും അര്‍ഹിക്കുന്നവരിലേക്ക് അത് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കും. പിഎന്‍സി മേനോനും ശോഭാ മേനോനും ചേര്‍ന്ന് സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് (Sri Kurumba Educational and Charitable Trust) ആണ് ഈ വീടുകളുടെ നിര്‍മ്മാണവും ധനസഹായവും കൈകാര്യം ചെയ്യുന്നത്.

article-image

dgxg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed