അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട ടിടിഇ വിനോദിന്റെ അമ്മ മരിച്ചു
അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മയും മരിച്ചു. മഞ്ഞുമ്മല്‍ മൈത്രി നഗര്‍ 6-ാം ലെയിന്‍ മാന്തുരുത്തിയില്‍ എസ് ലളിതയാണ് (67) അന്തരിച്ചത്. ഞായറാഴ്ച്ചയായിരുന്നു അന്ത്യം. ഇടപ്പള്ളി ചുറ്റുപാടുകര തീയാട്ടില്‍ റോഡില്‍ ഗോകുലം വീട്ടില്‍ മകള്‍ സന്ധ്യക്കൊപ്പമായിരുന്നു താമസം. വിനോദിന്റെ മരണത്തിന് ശേഷം മഞ്ഞുമ്മലിലെ വീട്ടില്‍ ഇടയ്‌ക്കൊക്കെ എത്തി മടങ്ങുമായിരുന്നു. പരേതനായ ആര്‍ വേണുഗോപാലന്‍ നായരാണ് ഭര്‍ത്താവ്. മരുമകന്‍ യു പ്രദീപ് കുമാര്‍.
തൃശ്ശൂര്‍ വെളപ്പായയിലാണ് ടിടിഇ വിനോദിനെ അതിഥി സംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്. വിനോദിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ മാനസികമായി തളര്‍ന്ന ലളിത നിരവധി ശാരീരക അസ്വസ്ഥതകളും നേരിട്ടിരുന്നു. ടിക്കറ്റ് ചോദിച്ചതിലുള്ള പ്രകോപനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
േമ്്േ്ിേ്േ്േ