കാഞ്ഞങ്ങാട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു


കാഞ്ഞങ്ങാട് സൗത്തില്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. കൊവ്വല്‍ സ്റ്റോറിന് സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. മുത്തപ്പനാര്‍ കാവിലെ തെങ്ങുകയറ്റ തൊഴിലാളി ഗംഗാധരന്‍ (66), വാര്‍പ്പ് തൊഴിലാളി മൂവാരിക്കുണ്ടിലെ രാജന്‍ (69) എന്നിവരാണ് മരിച്ചത്.

കാഞ്ഞങ്ങാട് നിന്നും മംഗളൂരുവിലേക്കുള്ള മലബാര്‍ എക്സ്പ്രസ് കടന്നുപോയ ഉടന്‍ പടിഞ്ഞാറ് ഭാഗത്തെ രണ്ടാമത്തെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ നീലേശ്വരം ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.

article-image

dfxdfdfsdfs

You might also like

Most Viewed