ഇടതുപക്ഷത്തിന്‍റെ കൈയിൽ മാസ ശന്പളം കൊടുക്കേണ്ട കാര്യമില്ല; ചെന്നിത്തലയുടെ തീരുമാനത്തിനെതിരെ കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെതിരെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സർക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനം തെറ്റാണെന്ന് സുധാകരൻ പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ കൈയിൽ മാസ ശന്പളം കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാർട്ടി വഴിയാണ് ചെന്നിത്തല പണം നൽകേണ്ടതെന്നും സുധാകരൻ പറഞ്ഞു.
എംഎല്‍എ എന്ന നിലയിലുള്ള തന്‍റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചിരുന്നു. കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയിൽ നിന്നുള്ള തേങ്ങലുകൾ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാൽ കഴിയാവുന്ന സഹായങ്ങൾ നൽകി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും സഹോദരങ്ങളെയും ചേർത്തുപിടിക്കണമെന്നും ചെന്നിത്തല പറഞ്ഞു.ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
sgdsg