കേരളം ആറാമത് ; കേരളത്തിൽ ഉരുൾപൊട്ടലിന് സാധ്യത ഇല്ലാത്തത് ഒരു ജില്ലയിൽ മാത്രം https://www.4pmnewsonline.com/kerala/101811.html
ഐ എസ് ആർ ഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ കേരളം ആറാം സ്ഥാനത്ത്. രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകൾ. കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. മറ്റ് എല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാലാണ് കേരളം ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ മുന്നിൽ നിൽക്കുന്നത്.
രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐഎസ്ആർഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ പറയുന്നു. ഇതിൽ 90,000 കിലോമീറ്റർ കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കൺ പ്രദേശങ്ങളിലാണ്.
ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ള ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. കേരളത്തിൽ ഉയർന്ന ജനസാന്ദ്രതയുള്ളതിനാൽ ഉരുൾപൊട്ടൽ കാരണമുണ്ടാകുന്ന മരണനിരക്ക് വളരെ കൂടുതലാണ്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലാണെങ്കിലും ജനസാന്ദ്രത കുറവാണ്. അതുകൊണ്ട് തന്നെ അവിടെ മരണനിരക്കും കുറവാണ്.
aqswsdfsdfvfds