അതിജീവനത്തിന്റെ നാലാം നാൾ ; വീട്ടിൽ കുടുങ്ങിയ നാല് പേരെ രക്ഷപെടുത്തി
ദുരന്തഭൂമിയിൽ കുടുങ്ങിയ നാല് പേരെ ജീവനോടെ കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. പടവെട്ടിക്കുന്നില്‍ വീടിനുള്ളില്‍ കുടുങ്ങികിടന്ന രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് സൈന്യം രക്ഷപെടുത്തിയത്. ഏറെ പ്രയാസപ്പെട്ടാണ് ഇവരെ രക്ഷപെടുത്തിയതെന്ന് സൈന്യം അറിയിച്ചു. ഇവരെ ഹെലികോപ്റ്ററുകളില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കാലില്‍ പരിക്കുണ്ടായിരുന്ന ഒരാള്‍ക്ക് വേണ്ട വൈദ്യസഹായം നല്‍കിയെന്നും സൈന്യം വ്യക്തമാക്കി.
asasdfsadfsdsf