കണ്ണീരൊപ്പാന്‍ ദുരന്തഭൂമിയിലെത്തി രാഹുലും പ്രിയങ്കയും
രാഹുൽ ഗാന്ധി എംപിയും പ്രിയങ്കാ ഗാന്ധിയും ഉരുൾപൊട്ടൽ മേഖലയിലെത്തി. ചൂരൽമലയിലെ പ്രശ്നബാധിത മേഖലയിലെത്തിയ ഇരുവരും രക്ഷാപ്രവർത്തനം വിലയിരുത്തി. സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമീപത്തെ താൽകാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി. സാഹചര്യങ്ങൾ നിരീക്ഷിച്ചു. സൈനിക സേവനത്തിന് ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥനുമായി ഇരുവരും സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇരുവരും മേപ്പാടിയിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച് പ്രശ്നബാധിതരുമായി സംസാരിക്കുകയും ചെയ്തു.
adsadsads