മുണ്ടക്കൈ ദുരന്തം: മരണസംഖ്യ 264 ആയി, മൂന്നാം ദിവസത്തെ രക്ഷാപ്രവർത്തനം ആരംഭിച്ചു


മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 264 ആയി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് മൂന്നാം ദിവസത്തെ രക്ഷാപ്രവർത്തനം ആരംഭിച്ചു.രാവിലെയോടെ ബെയ്‌ലി പാലത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു. പാലം പണി കഴിഞ്ഞാൽ ജെസിബികൾ അടക്കമുള്ള വാഹനങ്ങൾ രക്ഷാ പ്രവർത്തനത്തിനായി മറുകരയിലേക്ക് എത്തിക്കാനാവും.

മേഖലയിലെ ‌ബുധനാഴ്ചത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം നിർത്തി വയ്ക്കുകയായിരുന്നു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരെ സംഭവ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. മന്ത്രിമാർ അടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തനം ഏകോപിപ്പിക്കാൻ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ. വി.എൻ. വാസവൻ, വീണാ ജോർജ്, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവരാണ് സ്ഥലത്ത് തുടരുന്നത്.

 

article-image

sdgdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed