ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു


കൊല്ലം  ചാത്തന്നൂര്‍ സ്വെദേശി ഷൈന്‍ ഐസക്ക് ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരണപ്പെട്ടു. 46 വയസായിരുന്നു പ്രായം. സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ നടന്ന് വരുന്നു . ഭാര്യ റെനി, മക്കൾ സേക്രട്ട് ഹാർട്ട് സ്കൂളിൽ പ്ലസ്‌ വണ്ണിലും, ഏഴാം ക്ലാസ്സിലും പഠിക്കുന്നു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് പരേതൻ.

article-image

asadssadawqswaqs

You might also like

Most Viewed