വയനാടും മേപ്പാടിയും പരിസ്ഥിതിലോല പ്രദേശം; നാടിനെ നടുക്കിയ ദുരന്തത്തിൽ ചർച്ചയായി ഗാഡ്ഗിൽ റിപ്പോർട്ട്

നാടിനെ നടുക്കിയ ദുരന്തത്തിൽ വീണ്ടും ചർച്ചയായി ഗാഡ്ഗിൽ റിപ്പോർട്ട്. 2013ൽ മാധവ് ഗാഡ്ഗിൽ തന്റെ പഠന റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വയനാടും മേപ്പാടിയും ഉൾപ്പെട്ടിരിക്കുന്നത്. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
വയനാട്ടിലെ മുണ്ടക്കൈ, ചുരൽമലയിലെ ഉരുൾപൊട്ടലിൽ 166 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നിരവധി പേരെ ദുരന്തത്തിൽ കാണാതായിട്ടുമുണ്ട്. ഇന്നലെ പുലർച്ചെയാണ് മേഖലയിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ രണ്ടു മണിക്കായിരുന്നു ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ നാലു മണിയോടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്.
fgfgerewareqrwaqrw