വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് ഭക്ഷണമൊരുക്കി പ്രമുഖ ഷെഫ്, സുരേഷ് പിള്ള


മാനന്തവാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ ദുരിതം അനുഭവിക്കുന്നവർക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭക്ഷണമൊരുക്കി പ്രമുഖ ഷെഫ്, സുരേഷ് പിള്ള. ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയരേ, വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളം പേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്...! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്... ബന്ധപ്പെടേണ്ട നമ്പർനോബി- 91 97442 46674 അനീഷ്- +91 94477 56679മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈയിലും തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 40ൽ അധികം മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

article-image

hg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed