വ​യ​നാ​ട് മു​ണ്ട​ക്കൈ ഉരുൾ പൊട്ടൽ; മ​ര​ണ​സം​ഖ്യ 41 ആയി


കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി മരിച്ചവരുടെ എണ്ണം 41 ആയി. 70ഓളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. നിരവധി കുടുംബങ്ങളെ കാണാതായെന്നാണ് സൂചന. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ആദ്യ ഉരുൾപൊട്ടൽ. പിന്നീട് 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടി. ആകെ മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് വിവരം. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്.

നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിലും നിരവധി വീടുകളിലും വെള്ളം കയറി. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിനായുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. സൈന്യമെത്തി താൽക്കാലിക പാലം നിർമിക്കും. ഹെലികോപ്റ്റുകൾ എത്തിച്ചും രക്ഷാപ്രവർത്തനം നടത്തും.

article-image

cvbcb

article-image

fgfgj

article-image

cbb

article-image

fghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed