കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമിബീക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു


കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമിബീക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള നാലുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.

പത്തു ദിവസമായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പോണ്ടിച്ചേരിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനാഫലമാണ് ഇപ്പോൾ വന്നത്. സ്വകാര്യാശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നേരത്തെ രോഗം സ്ഥീരികരിച്ചിരുന്നു. കാരപ്പറമ്പ് സ്വദേശിയായ കുട്ടി ബന്ധുകൾക്കൊപ്പം രണ്ട് കുളങ്ങളിൽ കുളിച്ചിരുന്നതായാണ് റിപ്പോർട്ട്.

article-image

മ്വമവ

You might also like

Most Viewed