കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത


കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് തീവ്രമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.

വയനാട് മേപ്പാടി ചൂരല്‍ മലയില്‍ കനത്ത മഴയെ തുടര്‍ന്ന് മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍. കാശ്മീര്‍ ദ്വീപില്‍ വെള്ളം കയറി. ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ബാണാസുര സാഗര്‍ ഡാം വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ജലനിരപ്പ് 773.50 ആയി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കും. നിലവിലെ ജലനിരപ്പ് 772.50 ആണ്. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേപ്പാടിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പുത്തുമല, വെള്ളാർമല, മുണ്ടക്കൈ എൽ പി സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് യെല്ലോ അലേർട്ടാണ്. മാനന്തവാടി പെരുവകയില്‍ റോഡരിക് പുഴയിലേക്ക് ഇടിഞ്ഞു. പെരുവക കൂവളമൊട്ടംകുന്ന് റോഡിലാണ് മണ്ണിടിഞ്ഞത്. റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

article-image

ാീൈാീീാൈാീൈ

You might also like

  • Lulu Exchange
  • Straight Forward

Most Viewed