പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടും, പകലത്തേത് കുറയ്ക്കും: മന്ത്രി


വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും രാത്രിയിലെ നിരക്ക് വര്‍ധിപ്പിക്കാനും ആലോചനയുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പകൽസമയത്ത് വൈദ്യുതി ഉപയോഗം കുറവാണെന്ന് മന്ത്രി പ്രതികരിച്ചു. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്. നിലവിൽ ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. അതുകൊണ്ട് ഓരോ സമയത്തെയും വൈദ്യുതി ഉപയോഗം കൃത്യമായി കണക്കാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

article-image

adsfsdefrswewreqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed