വെള്ളക്കെട്ടില്‍ വിദ്യാർത്ഥി മരിച്ച സംഭവം; ഐഎഎസ് കോച്ചിംഗ് സെന്റർ ഉടമ അറസ്റ്റിൽ


കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളി വിദ്യാർത്ഥി നെവിൻ ഡാൽവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. സഹ വിദ്യാർത്ഥികളും സുഹൃത്തുക്കളുമാണ് നെവിൻ ഡാൽവിനെ തിരിച്ചറിഞ്ഞത്. ജെഎൻയു വിദ്യാർത്ഥിയായ എറണാകുളം സ്വദേശി നെവിൻ പാർട്ട് ടൈമായാണ് സെന്ററിൽ സിവിൽ സർവീസ് പരീക്ഷ പഠനം നടത്തിയിരുന്നത്. നെവിൻ ഡാൽവിന് പുറമെ തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരും അപകടത്തിൽ മരിച്ചു. സംഭവത്തില്‍ കോച്ചിംഗ് സെന്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കോച്ചിംഗ് സെന്റർ ഉടമ അഭിഷേക് ഗുപ്ത, കോർഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം വൈകുന്നതായി ഒരു വിദ്യാർത്ഥിനിയുടെ ബന്ധു ആരോപിച്ചു. നടപടി വെെകിക്കുന്നതിന്‍റെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും ഇവിടെ കാത്തുനിൽക്കുകയാണെന്നും മരിച്ച വിദ്യാർത്ഥിനിയുടെ ബന്ധു പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ലെന്നും മാധ്യമ വാർത്തകൾ അറിഞ്ഞാണ് സ്ഥലത്തെത്തിയത് എന്നും അവർ ആരോപിച്ചു.

റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് കഴിഞ്ഞദിവസം അക്കാദമിയില്‍ അപകടമുണ്ടായത്. സംഭവത്തിൽ പ്രതിഷേധം ശക്തമായിയിരിക്കുകയാണ് വിദ്യാർത്ഥികള്‍. സ്റ്റഡി സെന്ററിൽ വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാണെന്നും ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിൽ അകപ്പെടുന്ന അവസ്ഥയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

article-image

sdadsdsfdfsdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed