സർവീസ് മുടങ്ങി ; നഷ്ടത്തിലേക്ക് കൂപ്പുകുത്തി നവകേരള ബസ്


നവകേരള ബസിന്‍റെ സർവീസ് വീണ്ടും മുടങ്ങി. ബസ് വർക്ക്ഷോപ്പിലായതിനാലാണ് സർവീസ് മുടങ്ങിയതെന്നാണ് കെഎസ്ആർടിസി നൽകുന്ന വിശദീകരണം. നിലവിൽ ബസ് കോഴിക്കോട് കെഎസ്ആർടിസി വർക്ക്ഷോപ്പിലാണ്. പലദിവസങ്ങളിലും ഒരാൾപോലും സീറ്റ് ബുക്കുചെയ്യാത്തതിന്‍റെ പേരിൽ നവകേരള ബസിന്‍റെ സർവീസ് മുടങ്ങിയിരുന്നു. മിക്ക ദിവസങ്ങളിലും നാമമാത്രമായ ആൾക്കാരുമായിട്ടായിരുന്നു സർവീസ്. ഇതോടെ കനത്ത നഷ്ടമായി. ഈ സഹാചര്യത്തിലാണ് ബസ് വർക്ക്ഷോപ്പിലേക്ക് മാറ്റിയതെന്നാണ് സൂചന.

എയർ കണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ചിനാണ് കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്. സർവീസ് ഉദ്ഘാടനം ചെയ്ത വേളയിൽ കയറാൻ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മ്യൂസിയത്തിൽ വച്ചാൽപ്പോലും കാണാൻ ആളുണ്ടാകുമെന്ന് ഇടതുനേതാക്കൾ പറഞ്ഞിരുന്ന നവകേരള ബസാണ് ഇപ്പോൾ കട്ടപ്പുറത്തായിരിക്കുന്നത്.

article-image

dfsg 

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed