അര്‍ജുന്‍ രക്ഷാദൗത്യം ; നദിയില്‍ ഇറങ്ങുന്നത് സ്വന്തം റിസ്‌കില്‍, ദൗത്യം അപകടകരമെന്ന് ഈശ്വര്‍ മല്‍പെ


ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഗംഗാവാലി പുഴയിലെ തിരച്ചില്‍ അപകടകരമായ ദൗത്യമെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഒന്നും കാണാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. അതിശക്തമായ അടിയൊഴുക്കുണ്ട്. തിരച്ചിലിന് താന്‍ ഇന്നും പുഴയില്‍ ഇറങ്ങും.അര്‍ജുന് വേണ്ടി സാധ്യമായതെല്ലാം ചെയ്യും. നദിയില്‍ ഇറങ്ങുന്നത് സ്വന്തം റിസ്‌കില്‍ ആണെന്ന് എഴുതിയ കത്ത് പോലീസിന് കൈമാറിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

article-image

ോേിിുേ്ി

You might also like

Most Viewed