അർജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യും ; മന്ത്രി പി എ മുഹമ്മദ് റിയാസ്


‘അർജുനെ കണ്ടെത്താൻ സാധ്യമായത് എല്ലാം ചെയ്യണമെന്നാണ് നിലപാട് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നിലപാട് കർണാടക സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാ ദൗത്യം ഇനി എങ്ങനെ ആയിരിക്കുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിലപാടെന്താണെന്നും അറിയും എന്നും മന്ത്രി പറഞ്ഞു. ഷിരൂരിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ക്ക് നദിയില്‍ പരിശോധന നടത്തുന്നതിന് പരിമിധികളുണ്ട്. അവരുടെ നിലപാടും യോഗത്തിൽ ചർച്ചചെയ്യും. എങ്കിലും ഒരു തരത്തിലും ദൗത്യസംഘം പിറകോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് യോഗത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിലവിൽ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, എം.എൽ.എമാരായ സച്ചിൻ ദേവ്, എ.കെ.എം. അഷറഫ്, ലിന്റോ ജോസഫ് അടക്കമുള്ളവർ സ്ഥലത്ത് ഉണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനും വൈകാതെ സ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം.

article-image

xzdxfvfgseswdesd

You might also like

Most Viewed