ലോറി കണ്ടെത്താൻ ഗംഗാവലി പുഴയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കും: കാർവാർ എംഎൽഎ



ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്താൻ ഗംഗാവലി പുഴയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് തോണികൾ എത്തിച്ചുകഴിഞ്ഞു. ചായക്കട നിലനിന്നിരുന്ന സ്ഥലവും തൊട്ടടുത്ത വീടിന്റെ അവശിഷ്ടങ്ങളും പരിശോധിച്ചു നടപടികൾ തുടരുമെന്നും എംഎൽഎ പറഞ്ഞു. ഷിരൂരിൽ തെരച്ചിലിന് പ്ലാൻ ബി, മത്സ്യബന്ധന വള്ളങ്ങൾ ഷിരൂരിൽ എത്തി.

അർജുന്റെ ട്രക്ക് കണ്ടെടുക്കാൻ ഇന്നും ശ്രമം തുടരുകയാണ്. കനത്ത മഴയും ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും ദൗത്യത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.

അതേസമയം സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുന്നത്.

article-image

dsffgfdrdfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed