ഷിരൂരിൽ നിർണായക സൂചന; മണ്ണ് മാറ്റിയപ്പോൾ കയറിൻ്റെ അവശിഷ്ടം കണ്ടെത്തി
കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ നിർണായക സൂചനകൾ ലഭിച്ചെന്ന് വിവരം. മണ്ണ് മാറ്റിയപ്പോൾ കയറിൻ്റെ അവശിഷ്ടം കണ്ടെത്തി.ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ കയറിൻ്റെ അംശം അർജുൻ്റെ ലോറിയിലെ തടികെട്ടിയ കയറാണോയെന്ന് സംശയം. ഇന്ന് രാത്രിയുിലും തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്നും രണ്ട് മണിക്കൂറിനുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഔദ്യോഗികമായി കൂടുതൽ കാര്യങ്ങൾ രക്ഷാദൗത്യ സംഘം വിശദീകരിക്കുമെന്നാണ് എംഎൽഎ വിശദീകരിച്ചത്. ബൂം എസ്കവേറ്റർ ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. രണ്ട് ജെസിബിയും മണ്ണ് നീക്കുന്നുണ്ട്. ഒരു ട്രക്കിന്റെ ആകൃതിയിലാണ് പ്രദേശിത്ത് നിന്ന് മണ്ണ് നീക്കുന്നത്. കനത്തമഴ ദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
xbcghfggdf