ബജറ്റ് സര്‍ക്കാരനെ താങ്ങി നിര്‍ത്തുന്ന ചില പ്രദേശങ്ങള്‍ക്കുള്ളത് ; പരിഹസിച്ച് കെ. രാധാകൃഷ്ണന്‍ എംപി
ബജറ്റില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി ആലത്തൂര്‍ എംപി കെ.രാധാകൃഷ്ണന്‍. മൂന്നാം മോദി സര്‍ക്കാരിന്‍റെ ബജറ്റ് ചില പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. കേരളത്തോട് അവഗണനയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വിവേചനത്തിനെതിരേ കേരളം പോരാടി. എന്നിട്ടും പരിഗണിച്ചില്ല. ബിജെപിക്ക് എംപി ഉണ്ടായിട്ടും കേരളത്തെ പരിഗണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ സ്‌കീം ദേശീയപാത വികസനം, വിഴിഞ്ഞം മുതലായ ആവശ്യങ്ങളോട് മുഖം തിരിച്ചു. കേരളത്തില്‍ വെള്ളപ്പൊക്കവും ദുരിതവും ഉണ്ടായി. ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. പലര്‍ക്കും ദുരിതാശ്വാസ നിധി നല്‍കി. എന്നാല്‍ കേരളത്തെ സഹായിക്കാന്‍ തയാറാകാത്ത സമീപനമാണ് ബജറ്റിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരനെ താങ്ങി നിര്‍ത്തുന്ന ചില പ്രദേശങ്ങള്‍ക്കുള്ള ബജറ്റാണ് ഇതെന്നും അദ്ദേഹം പരിഹസിച്ചു.
adsffgghf