ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ ഇടിവ് ; പവന് 2000 രൂപ കുറഞ്ഞു


ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ സ്വർണ വിലയിൽ വൻ കുറവ്. പവന് 2000രൂപയാണ് കുറഞ്ഞത്. സ്വർണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 ആയി. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു.

സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ആകെ കുറഞ്ഞത് 2040 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,495 രൂപയാണ് വില. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു. ആറ് ദിവസങ്ങൾക്കുള്ളിൽ 1,040 രൂപ കുറഞ്ഞിരുന്നു.

article-image

DFHHGTTGHDTDEFTF

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed