അര്‍ജുനായുള്ള തെരച്ചില്‍ നിർണായക ഘട്ടത്തില്‍
അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി പാര്‍ക്ക് ചെയ്തിരുന്ന ലൊക്കേഷന്‍ നേവിക്ക് ലഭിച്ചു. ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് ഇമേജ് നേവിക്ക് ലഭിച്ചു. നിര്‍ണായക ലൊക്കേഷനില്‍ സ്‌കൂബ ടീം എത്തിയിട്ടുണ്ട്. ദുരന്തസ്ഥലത്ത് കളക്ടറും എസ്പിയും എത്തി. തെരച്ചിലിനായി എസ്‌കവേറ്ററും എത്തിച്ചിട്ടുണ്ട്. എസ്‌കവേറ്റര്‍ മണ്ണ് മാറ്റം എളുപ്പത്തിലാക്കും. തെരച്ചിലിനായി ഡോഗ് സ്‌ക്വാഡിനെ എത്തിച്ചു. പുഴയില്‍ ഇറങ്ങിയുള്ള സ്‌കൂബ ടീമിന്റെ പരിശോധനയും ആരംഭിച്ചു. കൂടുതല്‍ ഡൈവേഴ്‌സ് ദുരന്ത സ്ഥലത്ത് എത്തും.
അതിനിടെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അര്‍ജുന്റെ ബന്ധുക്കളെയും തടഞ്ഞു. അര്‍ജുന്റെ സഹോദരന്‍ ജിതിനെ ഉള്‍പ്പടെയാണ് തടഞ്ഞത്.
adfdsfgsfgsggfs