വൈരാഗ്യം തീര്‍ക്കാന്‍ വൈദ്യുതി വിച്ഛേദിച്ചെന്ന ആരോപണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നീക്കം


വര്‍ക്കല അയിരൂരില്‍ വൈരാഗ്യം തീര്‍ക്കാന്‍ കറന്റ് കണക്ഷന്‍ വിച്ഛേദിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി . സംഭവത്തില്‍ വൈദ്യുതി മന്ത്രി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് റിപ്പോര്‍ട്ട് തേടി. പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടിയെടുത്തെന്നും കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ലൈന്‍മാന്‍മാര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അയിരൂരില്‍ രാജീവ് എന്നയാളുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ഛത് മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന്‍റെ വെെരാഗ്യത്തിലെന്നാണ് ആരോപണം. വൈദ്യുതി തകരാര്‍ പരിഹരിക്കാനെത്തിയ ജീവനക്കാര്‍ മദ്യപിച്ച് വീട്ടുകാരെ അശ്ലീലം പറഞ്ഞതില്‍ രാജീവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ മണിക്കൂറുകളോളം വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചില്ലെന്ന് രാജീവ് ആരോപിച്ചിരുന്നു. സംഭവത്തില്‍ കുടുംബത്തിനെതിരെ കെഎസ്ഇബിയും പരാതി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് കെഎസ്ഇബിയുടെ പരാതി.

 

article-image

ASDEFdbfnfg

You might also like

Most Viewed