ദൂരെയിരുന്ന് അഭിപ്രായം പറയുന്നത് ശരിയല്ല, ഒരുപാട് സമ്മർദ്ദം അവര്‍ക്ക് കൊടുക്കരുത്: സുരേഷ് ഗോപി


അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സംവിധാനത്തിന് ഒരു രീതിയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനകത്ത് 'ഇമോഷന്‍' എന്ന് പറയുന്നതിന്റെ പ്രഷർ അവരുടെ മുകളില്‍ അഗാധമായി വീണാല്‍ ഫലപ്രദമായ പ്രവര്‍ത്തനം എന്ന് പറയുന്നത് സമ്മര്‍ദ്ദത്തിലായിപോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇടിഞ്ഞ് വീഴാന്‍ നില്‍ക്കുന്ന രണ്ട് മലകള്‍ ഭീതിയുണ്ടാക്കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവർത്തനം നേരത്തെ നിറുത്തിവെച്ചതിലും സുരേഷ് ഗോപി പ്രതികരിച്ചു. ദൂരെയിരുന്ന് അഭിപ്രായം പറയുന്നത് ശരിയല്ല. എന്തുകൊണ്ട് എപ്പോള്‍ വീഴ്ച സംഭവിച്ചു തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് ആലോചിക്കാമെന്നും ഇപ്പോള്‍ അതിനെ പറ്റി ആലോചിക്കാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കിട്ടുന്ന ഫോഴ്‌സസിനെ വെച്ച് എത്രയും പെട്ടെന്ന് ഗോള്‍ഡന്‍ അവര്‍ മറ്റൊരുതരത്തിലുള്ള അവറായി മാറാതെ ഫലപ്രദമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനായുള്ള പിന്തുണ എല്ലാവരും നല്‍കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

article-image

adeqswfdeefwdefw

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed