പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി


എരുമം കുറ്റൂരിലെ പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കോടൂര്‍ സ്വദേശി മാധവി(70) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ അടുത്ത വീട്ടിലേക്കെന്നു പറഞ്ഞ് പോയതായിരുന്നു മാധവി. തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തുള്ള പറമ്പിൽ നിന്ന് ഇവരുടെ കുട കണ്ടെത്തി. ഇതിന് സമീപത്തു കൂടിയാണ് പെരുവാമ്പ പുഴ ഒഴുകുന്നത്. പുഴയുടെ അടുത്തുതന്നെ ഒരു കുളവുമുണ്ട്. പെരിങ്ങോം അഗ്നിശമന സേനയുടെ സ്കൂബ സംഘം കുളത്തിലും പെരുവാമ്പ പുഴയിലും രണ്ട് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു. ഇന്ന് രാവിലെ കുറ്റൂര്‍ കൂവപ്പയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

 

article-image

adffgdsddggh

You might also like

Most Viewed