നെയ്യാറ്റിൻകര ജനറൽ ആശുപത്രീയിൽ കിഡ്നി സ്റ്റോണിന് കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയിൽ


നെയ്യാറ്റിൻകര ജനറൽ ആശുപത്രീയിൽ ചികിത്സാപിഴവെന്ന് പരാതി. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്ക് കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയിൽ. ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പന്‍റെ ഭർത്താവിന്‍റെ പരാതി പ്രകാരമാണ് കേസെടുത്തത്.

യുവതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന് ബന്ധുക്കൾ പറഞ്ഞു. 28 കാരി കഴിഞ്ഞ 6 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായാണ് എത്തിയത്. യുവതിക്ക് അലർജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവെപ്പാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക വിവരം.

article-image

qsadsadfdfsdsaasw

You might also like

Most Viewed