മൈക്രോ സോഫ്റ്റ് തകാരാർ; നെടുമ്പാശേരി എയർപോട്ടിലെ 7 വിമാന സർവീസുകൾ വൈകി


മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ കേരളത്തിലെ വിമാനത്താവളത്തെയും ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ വൈകി. മൈക്രോ സോഫ്റ്റ് തകാരാർ വിമാന സർവീസുകളെയും ബാധിച്ചിരുന്നു. നേരത്തെ ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരുന്നു. സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങി യ കമ്പനി കളാണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്.

എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺ ലൈൻ ചെക്കിങ് സേവനങ്ങളും താൽക്കാലികമായി ലഭ്യമാകില്ല. ലോകമെമ്പാടും വിമാനത്താവളങ്ങളിൽ വൻ ക്യൂ ആണ് അനുഭവപ്പെടുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ബെർലിൻ, ആസ്റ്റർഡാം വിമാനത്താവളങ്ങളിൽ സർവീസ് നിർത്തിവെച്ചു.

മൈക്രോസോഫ്ടിന് സുരക്ഷയൊരുക്കുന്ന സോഫ്ട്‍വെയർ ആയ ക്രൗഡ്സ്ട്രൈക്ക് ഫാൽക്കണിലാണ് തകരാർ സംഭവിച്ചത്. ഇതോടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റങ്ങളെല്ലാം നിശ്ചലമായി. വൈറസ് അക്രമണമാണോ ഉണ്ടായതെന്ന ആശയകുഴപ്പം നിലനിൽക്കെ, സോഫ്റ്റ്‌വെയർ റീ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്താണ് പ്രശ്നം ഉണ്ടായതെന്നുള്ള മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക അറിയിപ്പെത്തി. സംവിധാനങ്ങൾ തകരാറിലായതോടെ കംപ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആകുകയും 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' കാണിക്കുകയും ചെയ്തു. ഇതോടെ ഉപഭോക്താക്കൾ ആകെ പരിഭ്രാന്തിയിലായി.

ബാങ്കിങ്, സ്റ്റോക്ക് എക്സ്ചേഞ്ച് മേഖലകളെയും തകരാർ ബാധിച്ചു. ഇന്റർനെറ്റ് സെർവറുകൾ തകരാറിലാകുകയും വിൻഡോസ് പ്രവർത്തനരഹിതമാകുകയും ചെയ്തതോടെ ഈ മേഖലയിലെ ഓൺലൈൻ ഇടപാടുകളെല്ലാം നിശ്ചലമായി. മാധ്യമമേഖലയെയും തകരാർ രൂക്ഷമായി ബാധിച്ചു. ബ്രിട്ടനിലെ പ്രശസ്ത മാധ്യമസ്ഥാപനമായ സ്‌കൈ ന്യൂസിന് പ്രവർത്തനം നിർത്തേണ്ടിവന്നു. എന്നാൽ പിന്നീട് പ്രവർത്തനക്ഷമമായി. യുകെ, ജപ്പാൻ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. തകരാർ പരിഹരിച്ചുവരികയാണെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം.

You might also like

Most Viewed