കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി PRAISE പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്
കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി ” PRAISE ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ് തെളിയിച്ചു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്. ഇരട്ടിമധുരമായി NULM പദ്ധതി നിർവഹണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയത് നമ്മുടെ കേരളമാണ്. ഇന്നലെ ഡൽഹി സ്റ്റെയിൻ ഓഡിറ്റോറിയം ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ഹൗസിംഗ് & അർബൻ അഫയേഴ്‌സ് മന്ത്രി ശ്രീ മനോഹർ ലാൽ ഘട്ടറിൽ നിന്നും അവാർഡ് അഭിമാനപൂർവം ഏറ്റ് വാങ്ങിയെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.
dersfgd