തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു
ഇടുക്കി പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് ആണ് മരിച്ചത്. 37 വയസാസിരുന്നു. യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.
തെയില സംസ്‌കരിക്കുന്ന യന്ത്രം രാവിലെ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ യന്ത്രം ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ യന്ത്രം ഓഫ് ചെയ്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് പീരുമേട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
sdebhfg