എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതി സുഹൈല്‍ ഷാജഹാന് ജാമ്യം
എകെജി സെന്‍റര്‍ ആക്രമണക്കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു കാരണവശാലും കേസിനെ സ്വാധീനിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. 2022 ജൂലൈ ഒന്നിന് എകെജി സെന്‍ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞു എന്ന സംഭവത്തിലാണ് കഴിഞ്ഞ മാസം ഇയാളെ അറസ്റ്റ് ചെയ്തത്.
തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരമല്ലെന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച കാര്യവും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
GHRGHJGHTHGJT