ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാർ സഹായം; ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കും


ദേശീയപാതാ വികസനത്തിന് വീണ്ടും സഹായവുമായി സംസ്ഥാന സർക്കാർ. രണ്ട് ദേശീയപാതകളുടെ വികസനത്തിന് സംസ്ഥാനം ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കും. എറണാകുളം ബൈപാസ് ( NH 544), കൊല്ലം - ചെങ്കോട്ട ( NH 744) എന്നീ പാത നിർമാണത്തിനാണ് സംസ്ഥാന പങ്കാളിത്തമുണ്ടാകുക.

ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. ഇതോടെ രണ്ട് പാതാ നിർമ്മാണങ്ങൾക്കുമായി 741.35 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാകും. നേരത്തെ ദേശീയപാത - 66 വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ദേശീയപാതാ വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഇതിനോട് ചേർത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്നും മന്ത്രി അറിയിച്ചു.

article-image

dsfvdfsasd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed