കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം


വയനാട് കല്ലൂരിലെ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. കൂടുതൽ ധനസഹായത്തിന് സർക്കാരിന് ശുപാർശ ചെയ്യും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. ജോലി സ്ഥിരപ്പെടുത്താൻ സർക്കാരിന് ശുപാർശ നൽകും.

ഒരു ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭ്യമാക്കും. മക്കൾക്ക് ഉപരിപഠനത്തിന് സർക്കാർ സഹായം ലഭ്യമാക്കും. നേരത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബന്ധു ബിജുവിന് സർക്കാർ ധനസഹായം ലഭ്യമാക്കാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനം. മാറോട് പ്രദേശത്തേക്കുള്ള റോഡ് അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കാനും യോഗത്തിൽ തീരുമാനമായി.

article-image

sdfdfdfhfhgjf

You might also like

Most Viewed