ചെമ്മണ്ണൂർ ചെയർമാൻ ജോർജ്ജ് ചെമ്മണ്ണൂർ അന്തരിച്ചു


ബംഗ്ലൂരു

ചെമ്മണ്ണൂർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായിരുന്ന ജോർജ് ചെമ്മണ്ണൂർ നിര്യാതനായി. എൺപത് വയസായിരുന്നു പ്രായം. കാത്തലിക് സിറിയൻ ബാങ്ക് മുൻ ഡയറക്‌ടറായിരുന്ന പരേതൻ ബാംഗ്ലൂരിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. പരേതയായ ലിസി ജോർജ്ജാണ് ഭാര്യ. അനിഷ ചെറിയാൻ, അനൂപ് ചെമ്മണ്ണൂർ, അഞ്ജന ജോർജ്, അഞ്ജുഷ ചെമ്മണ്ണൂർ എന്നിവരാണ് മക്കൾ.

അദ്ധ്യാപകനായിരുന്ന ചെമ്മണ്ണൂർ ദേവസി മാസറ്ററുടെ മകനായ ജോർദ്ദ് അദ്ധ്യാപകനായാണ് പൊതുജീവിതം ആരംഭിച്ചത്. മൂത്തസഹോദരനുമായി ചേർന്നാണ് പിന്നീട് സ്വർണവ്യാപാരരംഗത്തേക്ക് അദ്ദേഹം കടന്നുവന്നത്. തൃശ്ശൂരിലെ ഒഎം റോഡിൽ ആരംഭിച്ച ചെമ്മണ്ണൂർ ജ്വല്ലറി വളരെ പെട്ടന്നാണ് കേരളത്തിലെ പലയിടങ്ങളിലും, കർണാടകയിലും, തമിഴ്നാട്ടിലുമൊക്കെ ശാഖകൾ ആരംഭിച്ചത്. പിന്നീട് ബഹ്റൈൻ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലും ചെമ്മണ്ണൂർ ജ്വല്ലേർസ് ആരംഭിച്ചതും ജോർജ്ജ് ചെമ്മണ്ണൂരിന്റെ നേതൃപരമായ കഴിവുകൾ കൊണ്ടായിരുന്നു.

നാളെ രാവിലെ 8 മണി മുതൽ 2 മണിവരെ തൃശ്ശൂരിലെ ചെമ്പുമുക്കിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം അന്ത്യ കർമ്മങ്ങൾ നടക്കും.

article-image

aa

You might also like

Most Viewed