പാലക്കാട് കൊട്ടേക്കാട് വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു
പാലക്കാട്: കൊട്ടേക്കാട് ശക്തമായ കാറ്റിലും മഴയിലും വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രജ്ഞിത്ത്(33) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം.
രാവിലെ വീട് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് മരിച്ച രഞ്ജിത്ത്. ഇവർ താമസിച്ച വീട് അതീവ ശോചനീയാവസ്ഥയിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
ോേി