ഡി കെ. ശിവകുമാറിന് സുപ്രീംകോടതിയിൽ തിരിച്ചടി; ഹരജി തള്ളി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സി.ബി.ഐയുടെ എഫ്.ഐ.ആര്‍ ചോദ്യം ചെയ്താണ് ഡി.കെ. ശിവകുമാർ സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈകോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്. മന്ത്രിയായിരിക്കെ 2013 - 2018 കാലയളവില്‍ ഡി.കെ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നത്. ഈ എഫ്.ഐ.ആറിനെ ചോദ്യം ചെയ്ത് കർണാടക ഹൈകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. മാത്രമല്ല, അന്വേഷണം മൂന്നു മാസത്തിനകം അവസാനിപ്പിക്കണമെന്ന് നിർദേശവും നൽകിയിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്.
ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും എസ്.സി ശര്‍മയുമാണ് ഹരജി പരിഗണിച്ചത്. എല്ലാ കുംഭകോണങ്ങളും സൃഷ്ടിച്ചത് ബി.ജെ.പിയാണെന്ന് ശിവകുമാർ കുറ്റപ്പെടുത്തി. അതിനാലാണ് അവരെ ആളുകൾ പുറത്താക്കിയത്. ഇപ്പോൾ, ഞങ്ങൾ എല്ലാം വൃത്തിയാക്കാൻ ശ്രമിക്കുകയാണ്. അവരുടെ പേരുകൾ പുറത്തുവരുമെന്നതിനാൽ അവർക്ക് ഇത് ദഹിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
qweeqwrdqwerw3