ബിഡിജെഎസ് വോട്ട് യുഡിഎഫിന് ; കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട് എൽഡിഎഫ്


കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് അംഗം യുഡിഎഫ് വോട്ട് ചെയ്തത്തോടെയാണ് നറുക്കെടുപ്പിലേക്ക് പോയത്. കോൺഗ്രസിന്റെ അമ്പിളി മാത്യു ആണ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള എൽഡിഎഫായിരുന്നു ഭരിച്ചിരുന്നത്. യുഡിഎഫിന് ആറ് അംഗങ്ങളാണുള്ളത്. ബിജെപിക്ക് 3 അംഗങ്ങളും ബിഡിജെഎസിന് 1 അംഗവുമാണ് പഞ്ചായത്തിൽ‌ ഉള്ളത്. ബിജെപി ഇരു മുന്നണികൾക്കും വോട്ട് രേഖപ്പെടുത്തിയില്ല. വോട്ടെടുപ്പിൽ ബിഡിജെഎസിൻ്റെ അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ എൽഡിഎഫിനൊപ്പം യുഡിഎഫിനും എഴംഗങ്ങളുടെ വോട്ട് ലഭിച്ചു. വാരണാധികാരി നറുക്കെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

article-image

dgsghmjngghjn

You might also like

Most Viewed