സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ല, ജോയിക്കായി തിരച്ചിൽ ഊർജ്ജിതം ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുകയാണ്. ടണലിലെ അഴുക്ക് ജലം പൂർണ്ണമായും തടഞ്ഞ് പരിശോധന നടത്താനും ആലോചനയുണ്ട്. തെരച്ചിലിനെ റോബോട്ടിക് പരിശോധനയില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും പിന്നീട് ഇത് മനുഷ്യ ശരീരമല്ലെന്ന് കണ്ടെത്തി.
രക്ഷാദൗത്യം 27 മണിക്കൂർ പിന്നിടുകയാണ്. ടണലിന്റെ 70 ശതമാനം പരിശോധന നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ ജോയിക്കുണ്ടായ അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധികൃതർക്ക് കമ്മീഷൻ നോട്ടീസയച്ചു. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം. ഫയർഫോഴ്സ് സ്കൂബ ഡൈവിങ് സംഘം എട്ട് തവണയാണ് പരിശോധന നടത്തിയത്. ഇനി രക്ഷാദൗത്യം ഏറ്റെടുത്ത് എൻഡിആർഎഫ് സ്കൂബ സംഘം ടണലിലേക്ക് ഇറങ്ങും. നൈറ്റ് വിഷൻ ക്യാമറയുമായാണ് പരിശോധന തുടരുന്നത്. ടണലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പരിശോധന നടത്തും. റെയിൽവെയുടെ അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ടണലിലേക്ക് പരിശോധന നടത്തും.
dsfgbngvbghnvfg