പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; അച്ഛനും മകനും അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അച്ഛനും മകനും അറസ്റ്റില്‍. വടുവൻചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69), ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് മേപ്പാടി പൊലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ബി കെ സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ടു വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
aesffgsdfsfedswefdrsw