മുസ്‌ലിം ലീഗിൽ ഒരു ഗ്രൂപ്പിനെയും പ്രോത്സാഹിപ്പിക്കില്ല -പി.എം.എ സലാം


എറണാകുളം മുസ്‌ലിം ലീഗിലെ വിഭാഗീയതയിൽ കടുത്ത താക്കീതുമായി ജനറൽ സെക്രട്ടറി പി.എം.എ സലാം. മുസ്‌ലിം ലീഗിൽ ഒരു ഗ്രൂപ്പിനെയും പ്രോത്സാഹിപ്പിക്കില്ലെന്നും കഴിവും പ്രാഗൽഭ്യവും ഉള്ളവരെ കണ്ടെത്തി സ്ഥാനമാനങ്ങൾ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായി ഒരാളെ മുന്നിൽ വെച്ച് അയാളുടെ ആളുകൾക്ക് ഇത്ര, മറ്റെയാളുടെ ആളുകൾക്ക് ഇത്ര ശതമാനം എന്ന ഏർപ്പാട് ഇനി എറണാകുളത്ത് ഇല്ല. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവനാണ് മറ്റൊരാളുടെ പിറകെ കൂട്ടിക്കെട്ടി പോകുന്നത്. ഒരു ഗ്രൂപ്പിനെയും ഇനി പ്രോത്സാഹിപ്പിക്കുന്ന പ്രശ്നമില്ല. കഴിവും പ്രാഗൽഭ്യവും ഉള്ള മുസ്‌ലിം ലീഗിന്‍റെ ആത്മാർത്ഥതയുള്ള പ്രവർത്തകരെ കണ്ടെത്തി സ്ഥാനമാനങ്ങൾ ഏൽപ്പിക്കും. ഒരു ഗ്രൂപ്പ് മതി ലീഗിൽ, സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന ഗ്രൂപ്പെന്നും പി.എം.എ സലാം പറഞ്ഞു.

article-image

sfrgrghfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed