പ്രകാശ് ബാബുവിനെ തഴഞ്ഞ് സിപിഐ; ദേശീയ സെക്രട്ടറിയേറ്റിലേക്ക് നിര്‍ദേശിച്ചത് ആനി രാജയെ
തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ പ്രകാശ് ബാബുവിനെ തഴഞ്ഞ് ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയെ. ദേശീയ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രകാശ് ബാബു കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. കാനം രാജേന്ദ്രന് ശേഷം പ്രകാശ് ബാബുവിന് പാർട്ടി സംസ്ഥാന സെക്രട്ടറി പദവി ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായിരുന്നില്ല. കാനത്തിന്‍റെ താത്പര്യപ്രകാരം ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി പദവിയിലെത്തി. പിന്നീട് രാജ്യസഭാ സ്ഥാനാര്‍ഥിത്വവും പ്രകാശ് ബാബുവിന് നിഷേധിച്ചിരുന്നു.
കാനം രാജേന്ദ്രന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടറിയേറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന പരിഗണന വച്ച് സംസ്ഥാന ഘടകം ആനി രാജയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.
szdcv