തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപിലെ പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ

കൊച്ചി: ലക്ഷദ്വീപിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ തിമിംഗല ഛര്‍ദിയുമായി പിടിയിൽ. എറണാകുളത്തുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽനിന്നാണ് ലക്ഷദ്വീപ് ചെതലാത്തുദ്വീപ് സ്വദേശി മുഹമ്മദ് നൗഷാദ് ഖാൻ, അഗത്തി ദ്വീപ് സ്വദേശി ബി.എം. ജാഫർ എന്നിവർ പിടിയിലായത്. ഒരാളെ ഏൽപ്പിക്കാൻ എന്ന് പറഞ്ഞ് തിമിംഗല ഛർദി മറ്റൊരാൾ തന്നതാണെന്നാണ് ഇവർ പറയുന്നത്.
ലക്ഷദ്വീപ് സ്വദേശിയായ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവർ ഇപ്പോൾ റിമാൻഡിലാണ്.
േ്ിേി