ഉൽപ്പന്നങ്ങൾക്കായി കേരള ബ്രാൻഡ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ


കേരള ബ്രാൻഡ് നടപ്പിലാക്കാൻ സർക്കാർ. കേരളത്തിന്റെ പേരിൽ ഉൽപ്പന്നങ്ങൾക്ക് ബ്രാൻഡിങ് വരും. കേരള ബ്രാൻഡ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ വാക്കുകൾ.

ലോകത്തിന് മുന്നിൽ കേരളത്തിന് സ്വീകാര്യതയുണ്ട്. ആ സ്വീകാര്യതയെ ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായകമായ രീതിയിൽ ഉപയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണക്ക് ബ്രാൻഡിംഗ് ഏർപ്പെടുത്തും. പിന്നാലെ മറ്റ് ഉത്പന്നങ്ങളിലും ബ്രാൻഡിങ് നടപ്പിലാക്കും. മാനദണ്ഡങ്ങൾ അനുസരിച്ചാകും ഉൽപ്പന്നങ്ങൾ പുറത്തിറക്കുക. മാനദണ്ഡമനുസരിച്ച് ഉൽപ്പന്നങ്ങൾക്ക് കേരളത്തിന്റെ നന്മ ബ്രാൻഡിങ്ങ് നൽകും.ആളുകൾ നോക്കുമ്പോൾ കേരള ബ്രാൻഡ് സർക്കാർ സർട്ടിഫൈഡാണ്, സേഫാണ് എന്നത് മാർക്കറ്റിൽ കുറച്ചുകൂടി സ്വീകാര്യത കിട്ടും. കേരളത്തിന് അകത്തും പുറത്തും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

article-image

qwadxsadsasadfdsdfsafds

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed