മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന വിജിലൻസ് എസ്പിക്ക് ഇതുസംബന്ധിച്ച നിർദേശം കോടതി കൈമാറി. എസ്എൻഡിപി യൂണിയൻ ശാഖകള്‍ വഴി നടത്തിയ പണം ഇടപാടിൽ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ പരാതിയിലാണ് കോടതി നിർദേശം.
പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം എറണാകുളം റേഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. എന്നാൽ പിന്നീട് കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
േി്േ്ി