തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040ന് സർക്കാർ അംഗീകാരം ; ആര്യാ രാജേന്ദ്രൻ


തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040ന് സംസ്ഥാന സർക്കാർ അംഗീകാരം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ, തിരുവനന്തപുരം നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് 04-07-2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അന്തിമ അനുമതി ലഭ്യമായിരിക്കുന്നതെന്ന് മേയർ അര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

1971-നു ശേഷമാണ് തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നത്. 1993, 2013 വർഷങ്ങളിൽ നഗരത്തിനായി കരട് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയെങ്കിലും, അംഗീകൃത മാസ്റ്റർപ്ലാനായി അവയൊന്നും രൂപാന്തരപ്പെട്ടില്ല. നഗരസഭാ പ്രദേശത്തു വിവിധ കാലഘട്ടങ്ങളിലായി ഉണ്ടാക്കിയ മാസ്റ്റർ പ്ലാനുകൾ, പഴക്കം ചെന്ന 12 വിശദ-നഗരാസൂത്രണ പദ്ധതികൾ എന്നിവ നിലനിന്നിരുന്നത് കൊണ്ട് നഗരവാസികൾ അനുഭവിച്ചു പോന്നിരുന്ന പല പ്രശ്നങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കും മാസ്റ്റർപ്ലാൻ 2040 പ്രാബല്യത്തിലാകുന്നതോടെ പരിഹാരമാകും. ഇതോടുകൂടി നഗരസഭ പരിധിയിൽ തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040 മാത്രമാകും ഇനി പ്രാബല്യത്തിൽ ഉണ്ടാവുക.

article-image

adwasasdfadfsfadsadfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed