ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെയെന്ന് എം വി ഗോവിന്ദൻ


ബിനോയ് വിശ്വത്തെ വിമർശിച്ച് എം വി ഗോവിന്ദൻ. ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെയെന്നായിരുന്നു എംവി ഗോവിന്ദൻ്റെ കുറ്റപ്പെടുത്തൽ. ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കാനുളള നിലപാടാണ് സ്വീകരിക്കേണ്ടത്. ഒരു പൊട്ടിക്കലും അധോലോക പ്രവർത്തനവും പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല. അതാണ് പാർട്ടി നിലപാട്. ആ നിലപാട് മനസിലാക്കികൊണ്ടല്ല ബിനോയ് വിശ്വം പ്രതികരിച്ചതെന്നും അദ്ദേഹം വേറൊരു പാർട്ടിയാണെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. എസ്എഫ്ഐ കേരളത്തിൽ നിരവധി പേരെ ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. അവരൊക്കെ വലിയ നിലയിൽ എത്തിയിട്ടുമുണ്ട്. ഇതിനൊന്നും പദാനുപദ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. എന്തായാലും ബിനോയ് വിശ്വം ഇങ്ങനെയല്ല ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്ന എം വി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. എന്തിനാണ് ഭയപ്പെടുന്നത്, ജനറൽ സെക്രട്ടറി മുതൽ പൊളിറ്റ്ബ്യൂറോ അംഗം മുതൽ മുഖ്യമന്ത്രി വരെ ഒരാളെയും ഈ പാർട്ടിക്ക് ഭയപ്പേടേണ്ട ഒരു കാര്യവുമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

article-image

asdadsassasadsdaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed