പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ; യുവ സിപിഐഎം നേതാവിനെതിരെ പാർട്ടിയിൽ പരാതി


കോഴിക്കോട്ട് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ കമ്മിറ്റി അംഗവുമായ നേതാവിനെതിരെയാണ് പരാതി. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.

പാർട്ടിയോട് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തി. സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. സിപിഐഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

article-image

aswddfdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed