പിണറായി സര്‍ക്കാരി​ന്റെ നേട്ടം പറഞ്ഞ് മന്ത്രിയുടെ പ്രസംഗത്തിനിടെ കൂകിവിളി; പിടിച്ചുമാറ്റി പൊലീസ്


മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യർത്ഥികൾക്കുള്ള അനുമോദന പരിപടിയിൽ മന്ത്രി സജി ചെറിയന്റെ പ്രസംഗത്തിനിടെ സദസിൽ നിന്ന് കൂകി വിളി. പുന്നപ്രയിലാണ് സംഭവം. പിണറായി വിജയൻ സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങൾ മന്ത്രി പ്രസംഗത്തിനിടെ വിശദീകരിച്ചപ്പോഴാണ് സദസിൽ നിന്ന് കൂകി വിളി ഉയര്‍ന്നത്. മദ്യലഹരിയിലാണ് സദസിലുണ്ടായിരുന്ന ഒരാൾ കൂകി വിളിച്ചതെന്നാണ് വിവരം. ഇയാളെ പിടിച്ചുമാറ്റാൻ മന്ത്രി നിര്‍ദ്ദേശിച്ചതോടെ പൊലീസുകാര്‍ ഇടപെട്ട് ഇയാളോട് സദസിന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ തയ്യാറായില്ല.

ഇതിനിടയിൽ സംഘാടകരിൽ ഒരാൾ കൂകി വിളിച്ചയാളെ കൈയ്യേറ്റം ചെയ്ത് പരിപാടി നടന്ന ഹാളിന് പുറത്തേക്ക് മാറ്റി. ഇയാളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് നോക്കിനിന്ന സദസിനോട് ഇവിടെ ശ്രദ്ധിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ പ്രസംഗം തുടര്‍ന്നു.

article-image

ADSFADSADFSSDADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed