കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി ധനസഹായം അനുവദിച്ചു : ധനമന്ത്രി


കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറി.

നിലവിൽ പ്രതിമാസം 50 കോടി രൂപയെങ്കിലും കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം ഇതുവരെ 5747 കോടി രൂപ കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആർടിസി ഉണ്ടാക്കുമെന്നും ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

article-image

aSASASsasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed